കരുനാഗപ്പള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു

Advertisement

കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയായ ചിഞ്ചു (35)വിനാണ് പരിക്കേറ്റത്. കണ്ണമ്പള്ളിയില്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു പ്രതി പ്രശോഭിന്റെ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി കോഴിക്കോട്ടുള്ള വീട്ടിലേക്ക് ഓട്ടോയില്‍ പോകവെ കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപം വെച്ച് റോഡില്‍ ഓട്ടോ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ആക്രമണം തടയുന്നതിനിടെ യുവതിയുടെ കൈമുട്ടിന് താഴെ ആഴത്തില്‍ മുറിവേറ്റു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി ചവറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.

Advertisement