കൊട്ടാരക്കരയില്‍ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

Advertisement

കൊട്ടാരക്കര. നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഉമ്മന്നൂർ ഇരുകുന്നത്ത്
കണ്ടെത്തിയ നായയ്ക്കാണ് പേ വിഷബാധയേറ്റത്. പ്രദേശവാസികളായ 4 പേർക്ക് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.ഉമ്മന്നൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ അക്രമാസക്തനായി നായയെ കണ്ടിരുന്നു. ഇരുകുന്നം പ്രദേശവാസികളായ നാലുപേരെ കടിച്ച നായ നിരവധി വളർത്തു മൃഗങ്ങളെയും ആക്രമിച്ചു

വൈകുനേരത്തോടെ നായയെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചത്തനിലയിൽ കണ്ടെത്തി. നാട്ടുകാർ ചേർന്ന് കുഴിച്ചിട്ട നായയെ പോലീസ് എത്തി പുറത്തെടുത്തു. കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്

നായയുടെ കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണമേറ്റ വളർത്തു മൃഗങ്ങൾക്കടക്കം പ്രതിരോധ കുത്തിവെയ്പെടുക്കണമെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും നിർദേശിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

rep image

Advertisement