ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൃക്കണ്ണമംഗല്‍ എസ്.കെ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കും. ട്രാക്കിന-ഷോട്ട്പുട്ട്- ഹൈജംമ്പ് മത്സരങ്ങള്‍ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച്.എസ്.എസിലും ട്രിപ്പിള്‍ ജംമ്പ്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ എസ്.കെ.വി.എച്ച്എസ്എസിലും നടത്തും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 3300 കുട്ടികള്‍ ജില്ലയിലെ 12 ഉപജില്ലകളില്‍ നിന്നും പങ്കെടുക്കും. 86 വ്യക്തിഗത 10 ഗ്രൂപ്പ് ഇന മത്സരഇനങ്ങളും, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ക്രോസ് കണ്‍ട്രി മത്സരങ്ങളും അടക്കം 98 മത്സരങ്ങളാണ് നടത്തുക.
































