കശുവണ്ടി മേഖലയിലെ ആഗോള, രാജ്യാന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും കാഷ്യു കോണ്‍ക്ലേവ് ഒക്ടോബര്‍ 14ന് ആശ്രാമം ശ്രീനാരായണ ഗുരു സമുച്ചയത്തില്‍ രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. കെ-സ്റ്റോര്‍ വഴി കശുവണ്ടി ഉല്‍പ്പന്ന വിതരണം ധാരണാപത്രം പ്രഖ്യാപനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍ മുഖ്യതിഥികളാകും. തുടര്‍ന്ന് 11.30 ന് രണ്ട് സെഷനുകളിലായി ‘കമ്പോള വെല്ലുവിളിയും ബദലുകളും, പുതിയ കാലം പുതിയ സമീപനം’ എന്നീ വിഷയങ്ങളില്‍ ശില്‍പശാല നടക്കും. വൈകിട്ട് 2.45 ന് കോണ്‍ക്ലേവിന് സമാപനം കുറിച്ച് തൊഴിലാളി സംഗമം നടക്കും.
































