കൊല്ലം. ആയൂരിൽ അധ്യാപകരുമായി പോയ മിനി വാൻ മറിഞ്ഞു.അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ അധ്യാപകരുമായി പോയ വാനാണ് മറിഞ്ഞത്.ആർക്കും പരുക്കില്ല.ആയൂർ അഞ്ചൽ റോഡിൽ കളപ്പില ഭാഗത്തു വെച്ചായിരുന്നു അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ.അധ്യാപകരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു
































