തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍. ഗ്രാമ പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഇന്ന് മുതല്‍ 16വരെയും ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തിന്റേത് 21നുമാണ് നടത്തുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതലാണ് നറുക്കെടുപ്പ്.
































