കൊല്ലം: യുവാവ് ജോലി ചെയ്യുന്ന ഗോഡൗണില്‍ തൂങ്ങി മരിച്ച നിലയില്‍. മയ്യനാട് വലിയവിള വിളക്ക് മരംറോഡില്‍ സുരേഷ് ഭവനില്‍ സൂര്യപ്രസാദ് (28)നെ ആണ് തട്ടാമലയിലെ പഴവര്‍ഗ കടയിലെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടത്. രാവിലെ മറ്റ് തൊഴിലാളികള്‍ ജോലിക്കായി എത്തിയപ്പോഴാണ് മരണ വിവരമറിയുന്നത്. സൂര്യപ്രസാദ് സ്ഥാപനത്തിലെ ഡ്രൈവര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. ഇരവിപുരം പോലീസ് കേസേടുത്തു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. അമ്മ ലൈല. സഹോദരങ്ങള്‍: സൂര്യകല, സൂര്യലാല്‍.
































