ബൈക്ക് റാലി നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ ഹെല്‍മെറ്റ് വയ്ക്കാതെയും മറ്റും നടത്തിയ ബൈക്ക് റാലിയാണ് കെഎസ്‌യുക്കാരെ വെട്ടിലാക്കിയത്. ശാസ്താംകോട്ടയില്‍ നിന്നു പത്തനാപുരത്തേക്കു കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലിയില്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. റാലിയില്‍ മുന്നിലും പിന്നിലുമിരുന്നവര്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ല.
സിഗ്‌നല്‍ ക്രോസ് ചെയ്തതിനും കിട്ടി വലിയ പിഴ. കൊട്ടാരക്കര പുത്തൂര്‍മുക്കിലെ എ.ഐ ക്യാമറയാണ് പ്രവര്‍ത്തകര്‍ക്ക് ഏറെപേര്‍ക്കും കെണിയായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വാഹനം റീ റജിസ്‌ട്രേഷനും വില്‍ക്കാനുമൊക്കെ ചെന്നപ്പോഴാണ് പിഴ വിവരം അറിയുന്നത്. ചിലതെല്ലാം പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നു കോടതിയിലുമെത്തി.
































