ചവറ. നിയോജകമണ്ഡലത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്നതിനായി വിജയന്‍പിളള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നീണ്ടകര പരിമണം ശ്രീദുര്‍ഗ്ഗാദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
ഡോ. സുജിത് വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
565 വിദ്യാർത്ഥികളും 14 സ്കൂളുകളും അനുമോദനം ഏറ്റുവാങ്ങി.
നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.രാജീവന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമന്‍, പ്രശസ്തകവി ഡോ. ബിജു ബാലകൃഷ്ണന്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷേര്‍ളി ഹെന്‍ട്രി, നീണ്ടകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. സേതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.






































