കൊല്ലം: വയക്കല്‍-വട്ടപ്പാറ-തങ്കക്കല്ല് റോഡില്‍ 13 മുതല്‍ 15 ദിവസത്തേയ്ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം എല്‍ഐഡി ആന്‍ഡ് ഇ.ഡബ്ല്യൂ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. വട്ടപ്പാറ ഭാഗത്തു നിന്നും തങ്കക്കല്ല് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തേവയില്‍ കൊപ്പം റോഡ് വഴിയും തങ്കക്കല്ലില്‍ നിന്ന് വട്ടപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈതോട് നിലമേല്‍ തട്ടത്തുമല റോഡ് വഴിയും പോകണം.
































