പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചു എന്ന വിരോധം നിമിത്തം പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായി.
തൃക്കടവൂര്‍ പനമൂട് കരിക്കവയല്‍ വീട്ടില്‍ ദീപു എന്ന ഹരിസുധന്‍(45), തൃക്കടവൂര്‍ മുരുന്തല്‍, സജന മന്‍സിലില്‍ നസീര്‍(42), തൃക്കടവൂര്‍ കുപ്പണ തങ്കത്തെക്കതില്‍ സലീം(52), തൃക്കടവൂര്‍, നീരാവില്‍ മണ്ണൂര്‍ വടക്കതില്‍ സുജിത്ത് എന്ന പ്രമോദ്(33) തൃക്കടവൂര്‍, നീരാവില്‍ മണ്ണൂര്‍ വടക്കതില്‍ സിയാദ്(42), എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ സ്ഥിരമായി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണിക്കുളത്ത് ചിറ ഗ്രൗണ്ടില്‍ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനില്‍
അറിയിച്ചതിലുള്ള വിരോധത്താല്‍ കഴിഞ്ഞ ദിവസം പ്രതികള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

Advertisement