ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഉപജില്ലയിലെ പ്രൈമറി പ്രഥമാധ്യാപകര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രക്ക് പോയതില്‍ വ്യാപക പ്രതിഷേധം. പല ആവശ്യങ്ങള്‍ക്കും പ്രഥമാധ്യാപകരെ കാണാന്‍ എത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂട്ടത്തോടെ അവധിയെടുത്ത് വിനോദ യാത്രയ്ക്ക് പോയതാണെന്ന് പുറത്തുവന്നത്. പ്രവര്‍ത്തിദിനമായ വെള്ളിയാഴ്ച മൂന്നാറിലേക്കാണ് പ്രഥമാധ്യാപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. ചാത്തന്നൂര്‍ എഇഒയുടെ മൗനാനുവാദത്തോടെയാണ് യാത്ര സംഘടിപ്പിച്ചത് എന്നാണ് ആക്ഷേപം.
































