ഹരിത വ്യക്തി അവാർഡ് നിറവിൽ ഫൈസൽ

Advertisement


കരുനാഗപ്പള്ളി . സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്
മികച്ച ജൈവ വൈവിധ്യ സംരക്ഷണത്തിന് നൽകുന്ന
ഹരിത വ്യക്തി അവാർഡ്
കരുനാഗപ്പള്ളി, തൊടിയൂർ,
പുലിയൂർ വഞ്ചി വടക്ക്
പുള്ളിയിൽ വീട്ടിൽ ഫൈസൽ അർഹനായി. നിയമസഭ മന്ദിരത്തിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് നിയമസഭ സ്പീക്കർ എ എം  ഷംസീറിൽ
നിന്നും അവാർഡ് എറ്റുവാങ്ങി.
വനം വകുപ്പ് മന്ത്രി
എ കെശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
50,000 രൂപയും  പ്രശസ്തി പത്രവുമാണ്
അവാർഡ് ജേതാവിന് ലഭിച്ചത്.ഫൈസലിൻ്റെ മരണപ്പെട്ട മാതാവ്
ആബിദാതങ്കത്തിൻ്റെ ഓർമ്മക്കായി
“തങ്കവനം” എന്ന പേരിൽ രണ്ടര ഏക്കർ സ്ഥലത്ത് അപൂർവ്വങ്ങളായ  1450 ഇനത്തിലുള്ള വ്യക്ഷങ്ങളും,ഔഷധ സസ്യങ്ങളും വച്ച്
പിടിപ്പിച്ചതും, മറ്റ് പാരിസ്ഥിക പ്രവർത്തനങ്ങളും പരിഗണിച്ചാണ്
അവാർഡ് സമ്മാനിച്ചത്.
വനം വന്യജീവി വകുപ്പിൻ്റെ വനമിത്ര
അവാർഡ്,അക്ഷയ ശ്രീ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും
ഫൈസലിന് ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണവകുപ്പിൽ ഇൻറ്റേർണൽ വീജിലൻസ് ഓഫിസറായി(അസി:ഡയറക്ടർ) ജോലി ചെയ്യുന്ന ഫൈസൽ വളഞ്ചേരി,കൊടുവള്ളി  ,കരുനാഗപ്പള്ളി ,നഗരസഭകളിൽ
സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.പബ്ളിക് സർവ്വീസ് കമ്മിഷനിൽ ഡെപ്യുട്ടി സെക്രട്ടറിയായിരുന്ന പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞാണ് പിതാവ്.
ഭാര്യ:ഹസീന
മക്കൾ: മിന ,മാരിയ,മിന്ന

Advertisement