ദേശീയപാത 66 വല്ല്യത്ത് ജംഗ്ഷനിൽ അടിപ്പാത ന്യായമായ ആവശ്യം : സി ആർ മഹേഷ് എംഎൽഎ

Advertisement

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ടൗൺ മസ്ജിദ് , റെയിൽവേ സ്റ്റേഷൻ ,ഹയർ സെക്കണ്ടറി സ്കൂൾ,വലിയത്ത് സ്കൂൾ, പഞ്ചായത്ത് ഓഫീസ് ,വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനും ഓച്ചിറ റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു അടിപ്പാത അത്യാവശ്യമാണെന്ന് സി ആർ മഹേഷ്.ഓച്ചിറ റെയിൽവേ സ്റ്റേഷനിലേക്കുളള ഈ റോഡ് കെട്ടി അടക്കപ്പട്ടാൽ ജനങ്ങൾ യാത്ര ബുദ്ധിമുട്ടിൽ ആവും. ആയതിനാൽ ഓച്ചിറ റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു അടിപ്പാത നിർമ്മിച്ചു ജനങ്ങൾടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കണം എന്ന് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓച്ചിറ എൻഎച്ച് 66 വല്ല്യത് ജംഗ്ഷനിൽ സംഘടിപ്പിച്ച അടിപ്പാത പ്രക്ഷോഭം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ശ്രീദേവി, ബ്ലോക്ക് പ്രസിഡൻ്റ് ഗീതകുമാരി ,കൃഷ്ണകുമാർ, സുൽഫിയ ഷെറിൻ, ലത്തീഫ ബീവി ,ഗീതാ രാജു , ബി എസ് വിനോദ് , ആഷിർ,പ്രവീൺ,അന്സർ എ മലബാർ, അയ്യാണിക്കൽ മജീദ് ,എം എസ് ശൗക്കത്ത് , ബിനു,രാധാകൃഷ്ണൻ കോയിക്കലെത്ത്, ഓച്ചിറ താഹ, തഴവ സത്യൻ,ഷെരീഫ് ഗീതാഞ്ജലി എന്നിവർ സംസാരിച്ചു

Advertisement