കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതിൽ കടുത്ത ആചാരലംഘനം ഉണ്ടായ സംഭവത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തിടപ്പള്ളിയിൽ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വച്ച് ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട ഭക്തർ വീട്ടിലെന്ന് ആചാര ലംഘനം കൈയ്യോടെ പൊക്കുകയുമായിരുന്നു.
സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി കരുതുന്ന കരിപ്രസാദമാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ബംഗാളികളെ കൊണ്ട് നിർമ്മിച്ചിരുന്നത്. ഭക്തർ സ്ഥലത്ത് എത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ വീട് പൂട്ടി പുറത്തേയ്‌ക്ക് ഓടുകയായിരുന്നു.
സാധാരണയായി ഗണപതി ഹോമം കഴിഞ്ഞുവരുന്ന കരിപ്രസാദം ഭക്തർക്ക് കൊടുക്കാൻ തികയാതെ വരുമ്പോൾ തിടപ്പള്ളിയിലാണ് നിർമിച്ചിരുന്നത്.
നിരവധി മദ്യക്കുപ്പികളും ഈ മുറിയിൽ നിന്ന് പിടിച്ചെടുത്തു.
ശുചിമുറിക്ക് സമീപം ക്ഷേത്രത്തിൽ പ്രസാദം വിതരണം ചെയ്യുന്ന ഇല കൂട്ടിയിട്ടിട്ടുണ്ട്. ഗണപതി ഹോമത്തിൽ നിന്നും ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കിൽ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടത്. ദർഭപ്പുല്ല് പോലുള്ള വസ്തുക്കൾ കരിച്ചാണ് ഇവയുണ്ടാക്കേണ്ടത്. എന്നാൽ ഉപയോഗ ശൂന്യമായ വാഴയില കത്തിച്ചാണ് ഇവിടെ തയ്യാറാക്കിയിരുന്നത്.
































