ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഒരുക്കിയ ബൂത്തുകള്‍വഴി ഒക്ടോബര്‍ 12ന് അഞ്ചു വയസ്‌വരെ പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഒക്ടോബര്‍ 12ന് രാവിലെ എട്ടിന് എം മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. 1,38,755 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുക. 1790 ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും 19 മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. അതിഥിതൊഴിലാളികളുടെകുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ എടുക്കാം. ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകസജ്ജീകരണം ഏര്‍പ്പെടുത്തും. തുടര്‍ന്നുള്ള ദിവസങ്ങളിലും തുള്ളിമരുന്ന് എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
































