ബ്രൂക്ക് സ്കൂൾ വാർഷികം

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികവും ബ്രൂക്കിന്റെ സ്ഥാപക ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിലിൻറെ നാമഹേതുക തിരുനാൾ ആഘോഷവും സംഘടിപ്പിച്ചു.  കെസിബിസിയുടെ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ തലവനുമായ മാർ  ക്ലിമിസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. ശാസ്താം കോട്ടയുടെ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്ന നാമമാണ് ബ്രൂക്കും അതിന്റെ സ്ഥാപകനായ റവ. ഫാ. ഡോ. ജോർജ്ജ് എബ്രഹാം തലോത്തിലും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തനംതിട്ട ബിഷപ്പ് മോസ്റ്റ്‌. റവ. ഡോ. സാമുവൽ മാർ ഐറിനിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
  ശാസ്താം കോട്ടയുടെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ ശക്തമായ സാന്നിധ്യമായി മാറിയ റവ.ഫാ. ഡോ. ജി. എബ്രഹാം തലോത്തിലിന്റെ പൗരോഹിത്യ നാൾവഴികളിലെ ഓരോ നാഴികക്കല്ലുകളെയും ഓർമിപ്പിച്ചു കൊണ്ട് മാർത്താണ്ഡം ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. വിൻസെന്റ് മാർ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാവേലിക്കര വികാരി ജനറൽ ജോബ് കല്ലുവിളയിൽ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ഗീത, പി. ടി. എ. പ്രസിഡന്റ് ആർ ഗിരികുമാർ എന്നിവർ ആശംസാസന്ദേശവും നൽകി. കായംകുളം ചേതന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സി. ഇ. ഒ ഫാ. തോമസ് ചെറുപുഷ്പം സ്വാഗതം ആശംസിച്ച ചടങ്ങിൽ കൊല്ലം ജില്ലയിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖർ സമ്മേളിച്ചിരുന്നു.   സമൂഹത്തിൽ നാനാതുറയിലുള്ളവരുടെ സ്നേഹവും സഹകരണമാണ് ഈ വളർച്ചയ്ക്ക്  കാരണമെന്ന് മറുപടി പ്രസംഗത്തിൽ ഫാ.എബ്രഹാം തലോത്തിൽ പറഞ്ഞു. ആഘോഷചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ സാമൂവൽ സെക്രട്ടറി ജോജി ടി കോശി എന്നിവർ നേതൃത്വം നൽകി.

Advertisement