കുന്നത്തൂർ: കേരള കോൺഗ്രസ് എം ജന്മദിനം പ്രമാണിച്ച് കുന്നത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി. നെടിയവിള കിഴക്കേ ജംഗ്ഷനിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ പതാക ഉയർത്തി. കുന്നത്തൂർ അശ്വനികുമാർ അധ്യക്ഷത വഹിച്ചു. നെടിയവിള പടിഞ്ഞാറ് ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ അശ്വനികുമാർ പതാക ഉയർത്തി. തോട്ടം ജയൻ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ കശുവണ്ടി ഫാക്ടറി ജംഗ്ഷനിൽ മഹിളാ കോൺഗ്രസ് നേതാവ് അനിത പതാക ഉയർത്തി. ഡി. മുരളീധരൻ അധ്യക്ഷത വഹിച്ചു. പനംതോപ്പ് ജംഗ്ഷനിൽ ഭാനു പതാക ഉയർത്തി. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഭൂതക്കുഴി ജംഗ്ഷനിൽ ശിവദാസൻ പതാക ഉയർത്തി. കുന്നത്തൂർ അശ്വനികുമാർ അധ്യക്ഷത വഹിച്ചു.






































