കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം,സംഘാടകസമിതി രൂപീകരണം നടന്നു

Advertisement

കരുനാഗപ്പള്ളി. ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ നാലുമുതൽ ഏഴുവരെ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. ഇതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണയോഗം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻറ് എച്ച് എ സലാം അധ്യക്ഷനായി. എഇഒ അജയകുമാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന, വി പി ജയപ്രകാശ് മേനോൻ, എൽ ശ്രീലത, ബി എ ബ്രിജിത്ത്, കോട്ടയിൽ രാജു, ടി സരിത, പി ശ്രീകല, വീണാറാണി തുടങ്ങിയവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി പടിപ്പുരയിൽ ലത്തീഫ് (ചെയർമാൻ) ഐ വീണാറാണി (ജനറൽ കൺവീനർ) ആ അജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ലോഗോ ക്ഷണിക്കുന്നു
നവംബർ 4,5, 6, 7 തീയതികളിൽ നടക്കുന്ന കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവ ത്തിനായുള്ള ലോഗോകൾ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലോഗോ തയ്യാറാക്കി നൽകാം. ലോഗോ 9447503234എന്ന വാട്സ്ആപ്പ് നമ്പരിലോ, rejisthazhava@gmail.com എന്ന ഇ മെയിൽ അഡ്രസ്സിലോ അയച്ചു നൽകാവുന്നതാണ്.
-റെജി എസ് തഴവ പബ്ലിസിറ്റി കൺവീനർ –

Advertisement