കൊല്ലത്ത് ക്ഷേത്രമോഷണക്കേസിലെ പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോളി ജംഗ്ഷനിലുള്ള തുണ്ടില്‍ ശിവഭുവനേശ്വരി ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയ കേസ്സില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാളത്തുംഗല്‍ ചേരിയില്‍ ശരവണ നഗര്‍ 108-ല്‍ പുത്തന്‍ വയല്‍ വീട്ടില്‍ മഹേഷ് (27) ആണ് അറസ്റ്റിലായത്. ഏഴിന് വെളുപ്പിന് 01.30നാണ് സംഭവം. ക്ഷേത്ര കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ശ്രീകോവിലിന്റെ മുന്‍വശത്തായുള്ള സ്റ്റീല്‍ നിര്‍മിതമായ കാണിക്ക വഞ്ചിയാണ് കവര്‍ന്നത്. വഞ്ചിയിലുണ്ടായിരുന്ന ഉദ്ദേശം 10000 രൂപ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ കണ്ടെത്തി. തുടര്‍ന്ന് അവര്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisement