കൊട്ടാരക്കര .ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണ്ണകൊള്ള അവസാനിപ്പിക്കണമെന്നും ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും, രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് ഉപരോധിച്ചു. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. പോലീസ് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ചത് വാക്കേറ്റത്തിന് വഴി ഒരുക്കി. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് അഖിൽ ശാസ്താംകോട്ട സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് മണികണ്ഠൻ അധ്യക്ഷനായി. നിരവധി പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു





































