കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടു പോയി ലൈംഗീക ചൂഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടു പോയി ലൈംഗീക ചൂഷണം നടത്തിയ കേസില്‍ രണ്ട് പേരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം ചേരിയില്‍ ഗലീലിയോ നഗര്‍ 107-ല്‍ ഫിജോയ് (22), പള്ളിത്തോട്ടം സെഞ്ച്വറി നഗറില്‍ ജിത്തു (23) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. 06.10.2025 രാവിലെയായിരുന്നു സംഭവം.
കൊല്ലം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നതിനായി പോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊല്ലം ശങ്കേഴ്‌സ് ജങ്ഷനില്‍ വച്ച് രണ്ടാംപ്രതി ജിത്തു സ്‌കൂട്ടറില്‍ കയറ്റി ഒന്നാംപ്രതിയുടെ സമീപം എത്തിച്ച് പ്രതികളുടെ വീടിന് സമീപമുള്ള പാര്‍ക്കിലെ ഒഴിഞ്ഞ സ്ഥലത്ത് ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയില്ലായെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുട്ടികളുടെ വീടുകള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. ഒടുവില്‍ രാത്രി 10ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോഴാണ് സംഭവങ്ങളെ കുറിച്ചുള്ള വിശദവിവരം മനസ്സിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement