അഞ്ചൽ. ആനന്ദഭവൻ സെൻട്രൽ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്.
നിസാര പരുക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു.
കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ടയർ പൊട്ടിയും അപകടമുണ്ടായി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ തല നാരിഴയ്ക്കാണ് അപകടമാണ് തെന്നിമാറിയത്
രാവിലെ 9 മണിയോടെയാണ് അഞ്ചൽ ചൂരക്കുളത്തുള്ള ആനന്ദ ഭവൻ സെൻട്രൽ സ്കൂളിന്റെ ബസ് അപകടത്തിൽപെട്ടത്.
കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ്,അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിൽ വശം ചേർന്നു കിടന്ന മരക്കുറ്റിയിൽ തട്ടി മറയുകയായിരുന്നു.
27 കുട്ടികളുണ്ടായിരുന്ന ബസ്സിൽ പലർക്കും നിസ്സാരമായ പരുക്കുകളുണ്ടായി. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ ഇരുവശങ്ങളിലും കിടക്കുന്ന മരക്കുറ്റികൾ അപകട ഭീഷണി ഉയർത്തുന്നതായ് നാട്ടുകാർ
ഇതിനിടെ,തൃക്കണ്ണമംഗൽ കടലാവിളയിലുള്ള കാർമ്മൽ സ്കൂളിലെ ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു.
ഗോവിന്ദമംഗലം പാറക്കടവ് ഭാഗത്തു വെച്ചായിരുന്നു സംഭവം. കുട്ടികളുമായ് സ്കൂളിലേക്ക് പോയതായിരുന്നു. നിയന്ത്രണം വിട്ട ബസ് അവസരോചിതമായി ഡ്രൈവർ വശം ചേർത്തു നിർത്തിയതിനാൽ അപകടം ഒഴിവായി. കാലഹരണപ്പെട്ട ടയർ നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായത്. മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.





































