കുന്നംകുളം. ചൊവ്വന്നൂരിലെ കൊലപാതകത്തിൽ മരിച്ചത് പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി എന്ന നിഗമനത്തിൽ പോലീസ്. 34കാരൻ ശിവയാണ് മരിച്ചത് എന്നാണ് പോലീസ് നിഗമനം. ഡിഎൻഎ പരിശോധന നടത്തി ഇക്കാര്യം ഉറപ്പിലാക്കാനാണ് പോലീസിന്റെ നീക്കം
ശനിയാഴ്ച വൈകിട്ടാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോർട്ടേഴ്സിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിൽ ആയിരുന്നു മൃതദേഹം. പിന്നീട് നടന്ന അന്വേഷണത്തിൽ ചൊവ്വന്നൂർ സ്വദേശിയായ സണ്ണിയാണ് കൊല ചെയ്തത് എന്ന് വ്യക്തമായി. സണ്ണി സ്വവർഗ അനുരാഗി ആയിരുന്നു. പ്രകോപനത്തെ തുടർന്നാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവിനെ കൊന്നത്. ബിവറേജസിൽ വച്ച് പരിചയപ്പെട്ട യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ അറിയില്ല എന്നാണ് സണ്ണി പോലീസിനോട് പറഞ്ഞത്.
തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചത് പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന ശിവ ആണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ശിവയുടെ മകൻ ചിത്രം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.






































