മധുര-ഗുരുവായൂര്‍ എക്‌സ്പ്രസിന്് പെരിനാട് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

Advertisement

മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (നം. 16327/16328) തീവണ്ടിക്ക് പെരിനാട് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഏറ്റവും അടുത്ത ദിവസം സ്റ്റോപ്പ് പ്രാബല്യത്തില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡ് ജോയിന്‍റ് ഡയറക്ടര്‍, കോച്ചസ് വിവേക് കുമാര്‍ സിംഗ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഒപ്പിട്ട് ദക്ഷിണ റെയില്‍വേയ്ക്ക് നല്‍കിയിട്ടുള്ളത്. മധുര-ഗുരുവായൂര്‍ എക്സ്പ്രസിന് പെരിനാട് സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ആവശ്യത്തെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. സ്റ്റോപ്പിന്‍റെ അനിവാര്യത എം.പി റെയില്‍വേ മന്ത്രിയേയും റെയില്‍വേ ബോര്‍ഡ് അധികൃതരേയും നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. പെരിനാട് സ്റ്റോപ്പ് അനുവദിച്ച റെയില്‍വേ മന്ത്രാലയത്തിന്‍റെ നടപടിയെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സ്വാഗതം ചെയ്തു.

Advertisement