വികാസിൽ ചങ്ങാത്തം പരിപാടി സമാപിച്ചു

Advertisement

ചവറ. വികാസും വനിതാവേദിയും സംഘടിപ്പിച്ച വയോജന സംഗമം ചങ്ങാത്തം പരിപാടി സമാപിച്ചു. വയോജനങ്ങളുടെ ആരോഗ്യവിഷയങ്ങൾ ചർച്ച ചെയ്ത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജെ.ആർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ പാർവതി ശ്രീകുമാർ, ഡോക്ടർ ഹരിതലക്ഷ്മി (ഫിസിയോതെറാപ്പി) എന്നിവർ ക്ലാസുകൾ നയിച്ചു. ഏറ്റവും നല്ല ലൈബ്രറിയനുള്ള പ്രൊഫസർ കല്ലട രാമചന്ദ്രൻ അവാർഡ് ലഭിച്ച കെ. സുനിതയെ യോഗത്തിൽ ആദരിച്ചു. പ്രസിഡന്റ് ജി.സുമാദേവിയമ്മ,സെക്രട്ടറി അഡ്വ. സ്മിതാഭദ്രൻ, ജെ. ഷൈല എന്നിവർ സംസാരിച്ചു

Advertisement