കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിലായി

Advertisement

തിരുമ്മല്‍ ചികിത്സയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് പുത്തന്‍ തറയില്‍ ചന്ദ്രബാബു എന്ന് അറിയപ്പെടുന്ന സഹലേഷ് കുമാര്‍ (54) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇയാള്‍ ഉപഭോക്താക്കളെ തിരുമ്മലിനായി എത്തിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വന്ന പരസ്യം കണ്ടു നടുവേദനയുടെ ചികിത്സയ്ക്കായി വന്ന കണ്ണൂര്‍ സ്വദേശിനിയെ ആണ് ചികിത്സയുടെ മറവില്‍ ലൈംഗികമായി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Advertisement