കടയ്ക്കലില്‍ 43 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Advertisement

കടയ്ക്കല്‍: കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിയായ 43 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കടയ്ക്കലിലെ ക്ഷേത്രക്കുളത്തിലും യുവാവിന്റെ വീട്ടിലെ കിണറ്റിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. മൂന്നാഴ്ച മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ യുവാവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
തുടര്‍ന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് യുവാവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും സമീപത്തെ ജലസ്രോതസുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അകാന്തമീബ സ്പീഷ്യസിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

Advertisement