കരുനാഗപ്പള്ളി: പണിതീരാത്ത വീടുകളിലെ ഇലക്ട്രിക് വയറുകളും മറ്റും മോഷണം നടത്തിയ പ്രതി പിടിയില്‍. തഴവ കടത്തൂര്‍ ഇട്ടിയാഞ്ചേരില്‍ രാജേഷ് (36) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തഴവ കടത്തൂര്‍ സ്വദേശിയുടെ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ തഴവ, കടത്തൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ നിന്ന് സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
കരുനാഗപ്പള്ളി എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ആഷിക്, സുരേഷ് എസ്‌സിപിഒ ഹാഷിം, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
































