കല്ലട ജലോത്സവം: ആയാ പറമ്പ് വലിയ ദിവാൻ ജി വിജയികൾ

Advertisement

കല്ലട ജലോത്സവത്തിൽ വേണാട് ബോട്ട് ക്ലബ് തുഴഞ്ഞ ആയാ പറമ്പ് വലിയ ദിവാൻ ജി വിജയികൾ.  കല്ലട ഫ്രണ്ട്‌സ് ബോട്ട് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീ വിനായകൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇരുപത്തി‍യെട്ടാം ഓണദിവസമായ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ നിരവധി വള്ളങ്ങൾ ആണ് അണിനിരന്നത്. മൺറോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലെ പ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ജലോത്സവ കമ്മിറ്റിയായിരുന്നു സംഘാടകർ‍. ചുണ്ടൻ, വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, അലങ്കാര വള്ളങ്ങൾ എന്നിവയുടെ മത്സരങ്ങളാണ് നടന്നത്. മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തിൽ നടന്ന ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 വള്ളങ്ങൾ റജിസ്റ്റർ ചെയ്തിരുന്നു.

Advertisement