കൊല്ലം സഹോദയ സർഗോത്സവം 2025 ന് ശനിയാഴ്ച തുടക്കമാകുന്നു

Advertisement

ശാസ്താംകോട്ട: കൊല്ലം സഹോദയ സർഗോത്സവം 2025 ന് ശനിയാഴ്ച തുടക്കമാകുന്നു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ നാല്പതോളം സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ രചനാ മത്സരങ്ങൾക്കാണ് ഒക്ടോബർ 4 ശനിയാഴ്ച  തുടക്കമാകുന്നത്. കഥാരചന, കവിതാ രചന, ഉപന്യാസ രചന ചിത്രരചന, കളറിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ വിവിധങ്ങളായരചനാ മത്സരങ്ങളിൽ 1600 ഓളം കലാപ്രതിഭകളാണ്  മാറ്റുരയ്ക്കുന്നത്.
സർഗോത്സവം 2025 ന്റെ കലാ മത്സരങ്ങൾ ഒക്ടോബർ 23,24,25, തീയതികളിലായി കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുന്നതാണ്.പന്ത്രണ്ട് വേദികളിൽ 240 മത്സര ഇനങ്ങളിലായി 2500 ഓളം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
രചനാ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച ശാസ്താം കോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് കൊല്ലം സഹോദയ പ്രസിഡന്റ്‌  റവ. ഫാ.ഡോ.ജി. എബ്രഹാം തലോത്തിൽ നിർവ്വഹിക്കും

Advertisement