കൊല്ലത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയാത്രികയായ വയോധിക മരിച്ചു

Advertisement

പൂയപ്പള്ളി:  പൂയപ്പള്ളിയിൽ നിയന്ത്രണം വിട്ടകാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രികയായ വയോധിക മരിച്ചു. അമ്പലംകുന്ന് നെട്ടയം സിനി നിവാസിൽ പരേതനായ രാജപ്പന്റെ ഭാര്യ: ശ്യാമള (75) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തേമുക്കാലോടെ പൂയപ്പള്ളി പടിഞ്ഞാറ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇളയമകൾപൂയപ്പള്ളി സാമിൽ ജംഗ്ഷന് സമീപം ദേവികയിൽ സിനിക്കൊപ്പമാണ് ശ്യാമള ഇപ്പോൾ താമസിക്കുന്നത്. വെളിയംപരുത്തിയറയിലുള്ള ബന്ധുവിടെ മരണത്തിൽ പങ്കെടുക്കാനായി ഇന്ന് രാവിലെ പത്തേമുക്കാലോടെ സാമിൽ ജംഗ്ഷനിലെത്തി ബസ് കാത്ത് നിൽക്കുമ്പോൾ അതു വഴി വന്ന ഓട്ടോയിൽ കയറി ഏകദേശം400മീറ്ററോളംമുന്നോട്ട്പോയപ്പോൾ പൂയപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്യാമള മരിച്ചു. ഓട്ടോ ഡ്രൈവർ വെളിച്ചിക്കാല സ്വദേശിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement