ഓട നിർമ്മാണത്തിലെ അപാകതയിൽ കോൺഗ്രസ് പ്രതിഷേധം

Advertisement

തിരുവനന്തപുരം:മരപ്പാലം-മുട്ടട ടി കെ ദിവാകരൻ റോഡിൽ വി എസ് എസ് സി ഗ്യാരേജിന് മുൻപിൽ പഴയ പൊട്ടി പൊളിഞ്ഞ സ്ലാബുകൾ കൊണ്ടു മൂടി അപകടകരമാകാവുന്ന ഓടനിർമ്മാണത്തിൽ പ്രതിഷേധിച്ച് പട്ടം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മരപ്പാലം ജംഗ്ഷനിൽ നിന്നും പ്രതിഷേധ ജാഥ നടത്തി. പ്രതിഷേധ യോഗം കെ പി സി സി അംഗം കോട്ടാത്തല മോഹൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ പ്രദീപ് കുമാർ അധ്യക്ഷനായി. മുട്ടട അജിത്ത്, ജോർജ് ലൂയിസ്, കുച്ചിപ്പുറം തങ്കപ്പൻ, പട്ടം തുളസി, ടി ജെ മാത്യു, അനിൽകുമാർ വി, രാജീവ് പട്ടം, രാകേഷ്, പട്ടം അനിൽകുമാർ, രാധാകൃഷ്ണൻ വിക്രമൻ, നിക്കോളാസ്, കോമളവല്ലി, അശോക് കുമാർ, സുനിൽ, വിനോദ്, പത്മകുമാർ ,രഞ്ജിത്ത്, അരുൺ, ശശി എന്നിവർ സംസാരിച്ചു.

Advertisement