ആവേശത്തിന്‍റെ തലപ്പൊക്കവുമായി ഓച്ചിറ കാളകെട്ടുത്സവത്തിന് കൊട്ടുയർന്നു

Advertisement

ഓച്ചിറ. ഓണാട്ടുകരയുടെ മണ്ണും മനസും ആര്‍പ്പുവിളികളാല്‍ കോരിത്തരിക്കുന്ന സുദിനമാണിന്ന്. ആവേശത്തിന്‍റെ തലപ്പൊക്കവുമായി ഓച്ചിറ കാളകെട്ടുത്സവത്തിന് കൊട്ടുണർന്നു. എല്ലാ കരകളിലും ഓണാട്ടു കരയുടെ മഹാമഹത്തിനായി എഴുന്നള്ളാൻ തല യെടുപ്പോടെ കൂറ്റൻ കെട്ടുകാളകൾ ഒരുങ്ങി. രാവിലെ മുതൽ ഓണാട്ടുകരയിലെ കൈവഴികളിൽ എല്ലാം കെട്ടുകാളകൾ അണിനിരക്കും. കൈവെള്ളയിലും അരിമണിയിലും എഴുന്നള്ളിക്കുന്നതു മുതൽ ക്രെയിനുകൾ ഉപയോഗിച്ച് എഴുന്നള്ളിക്കുന്ന കെട്ടുകാളകൾ വരെ ഇരുനൂറിൽ പരം കെട്ടുകാളകളാണ് 52 കരക ളിൽ നിന്നു പരബ്രഹ്‌മ ഭൂമിയിലെ ത്തുന്നത്. വലിയ കെട്ടുകാഴ്ച വലിയ കെട്ടുകാഴ്ച കൾ 6 വരെ പടനിലത്ത് പ്രദർശിപ്പിക്കും.

രണ്ടു മാസമായി കെട്ടുകാളകളുടെ നിർമാണം നടക്കുകയാണ്. ഇന്നലെ കാളമൂട്ടിൽ നടത്തിയ ഉത്രാട സദ്യ, നിറപറ സമർപ്പണം, ദീപക്കാഴ്‌ച, ആകാശ വിസ്‌മയം എന്നിവയോടെ കരയിലെ പ്രധാന ചടങ്ങുകളുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയായി. ഓരോ കരകളിൽ നിന്നും കെട്ടുകാളകൾ എഴുന്നള്ളിക്കുന്നതിനു ജില്ലാ ഭര ണകൂടം, പൊലീസ്, ക്ഷേത്രം എന്നിവയുടെ സംയുക്‌ത കമ്മിറ്റി സമയം നൽകിയിട്ടുണ്ട്. അതി നാൽ രാവിലെ 7 മുതൽ കൊല്ലം, ആലപ്പുഴ ജില്ലയിൽ ഗതാഗത നി യന്ത്രണം ഏർപ്പെടുത്തി. ഏറ്റവുംവലിയ മൂന്ന് കെട്ടുകാളകളെ 6നു മുൻപ് പടനിലത്ത് എഴുന്നള്ളിക്ക ണമെന്നാണ് നിർദേശം.

ക്ഷേത്രത്തിനു പരിസരത്തും അജന്ത ജംക്‌ഷൻ മുതൽ കൊട്ടുനാട്ട് ജംക്‌ഷൻ വരെയും ഓച്ചിറ -ആയിരംതെങ്ങ് റോഡിലും ഇരുച ക്ര വാഹനങ്ങളുടെ ഉൾപ്പെടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. കാ ളകെട്ട് ഉത്സവത്തിന് എല്ലാ ഒരു ക്കങ്ങളും പൂർത്തിയായതായി – ക്ഷേത്ര അഡ്‌മിനിസ്ട്രേറ്റർ – ജസ്‌റ്റിസ്‌ കെ.രാമകൃഷ്ണൻ, മുൻ ജില്ലാ ജഡ്‌ജി എം.എസ്.മോഹനചന്ദ്രൻ, എസ്.രമണൻപിള്ള, എ.എസ്‌.പി.കുറുപ്പ് എന്നിവർ അറിയിച്ചു.

Advertisement