ആദിനാട്ട് ഡ്രൈഡേയിൽ
വിൽപ്പനക്കായി സൂക്ഷിച്ച 20 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി:ആദിനാട്ട് ഡ്രൈഡേയിൽ
വിൽപ്പനക്കായി സൂക്ഷിച്ച 20 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.കുലശേഖരപുരം വില്ലേജിൽ ആദിനാട് വടക്ക്  ഭാഗത്ത് നടത്തിയ റെയ്ഡിലാണ് അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.രഞ്ജിത്ത് ഭവനത്തിൽ  രഞ്ജിത്താണ് പിടിയിലായത്.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.ബി എബിമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യവുമായി ഇയ്യാൾ പിടിയിലായത്.500 മില്ലി ലിറ്ററിൻ്റെ 40 കുപ്പികളിലായി സൂക്ഷിച്ച 20 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജി.അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർ കിഷോർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ  മോളി, ജിജി. എസ്. പിള്ള, ശ്രീപ്രിയ എന്നിവരും  പങ്കെടുത്തു.

Advertisement