കരുനാഗപ്പള്ളി : യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തഴവ എ.വി.എച്ച്.എസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവും ക്ഷേമപദ്ധതി തുക വിതരണവും നടന്നു.
യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് റൂഷ പി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന ട്രഷറര്‍ നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ഷേമപദ്ധതി തുകയ്ക്ക് അര്‍ഹയായ പുതു സംരംഭക ഷിജാമോള്‍ക്ക് നിജാംബഷി ചെക്ക് നല്‍കി.
യൂണിറ്റ് പ്രസിഡന്റായി അബ്ദുല്‍ അസ്സീസിനേയും ജനറല്‍ സെക്രട്ടറിയായി യോഹന്നാന്‍ തോമസിനേയും, ട്രഷററായി ഷീജാമോളേയും യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സ്വാഗതം സുധീര്‍ കാട്ടിത്തറയിലും, നന്ദി ഷീജാമോളും പറഞ്ഞു.
എം.സിദ്ദിഖ് മണ്ണാന്റയ്യം, ഷംസുദ്ദീൻ വെളുത്തമണല്‍, ജി.ബാബുക്കുട്ടന്‍പിളള, എച്ച്.നൗഷാദ്, നിതാഖാത്, എം.പി.ഫൗസിയ തേവലക്കര,അജയകുമാരപിള്ള, അശോകന്‍ അമ്മവീട്, കവിത എന്നിവര്‍ സംസാരിച്ചു






































