മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയ ബസിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തല്‍

Advertisement

കൊല്ലം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയ ബസിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരില്‍ പൊന്‍കുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി പരിശോധന നടത്തിയത്. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമര്‍ശനത്തിനും ഇടയാക്കി. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അതൃപ്തിയുണ്ട്.

Advertisement