അടിച്ചു മോനേ വീണ്ടും പുത്തൂരിൽ… സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനം വീണ്ടും പുത്തൂരിൽ

Advertisement

പുത്തൂർ: അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വീണ്ടും പുത്തൂരിന്..! കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീശക്തി (30/9/2025, ചൊവ്വാഴ്ച) ലോട്ടറിയുടെ  ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് പുല്ലാമല കാർത്തിക നിലയത്തിൽ ഗിരീഷ്കുമാറിന് (അപ്പു) ലഭിച്ചത്.
കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്ന ഗിരീഷിന് 5000 വരെയുള്ള സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്.
അഞ്ച് മാസം മുൻപ് ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ പുത്തൂർ ആശാരഴികത്തു ഷെബിൻ ഭവനിൽ കെ.ബേബിക്കുട്ടിക്ക് ലഭിച്ചിരുന്നു

Advertisement