ഉറങ്ങിക്കിടന്ന യുവാവിൻ്റെ ഒപ്പം കിടന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി.ഉറങ്ങിക്കിടന്ന യുവാവിൻ്റെ സ്വർണാഭരണം മോഷണം ചെയ്ത പ്രതി പിടിയിൽ. പന്മന ഇടയ്ക്കാട്ട്പടിഞ്ഞാറ്റേ തറയിൽ സോമൻ മകൻ സെൽവകുമാർ 42 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ ഒരു ജുവല്ലറിയുടെ മുന്നിൽ കിടന്നുറങ്ങുകയായിരുന്ന പന്മന സ്വദേശിയായ യുവാവിന്റെ കയ്യിൽ കിടന്ന കൈ ചെയിനും മോതിരവും കൂടെ കയറിക്കിടന്ന് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു .തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സിസിടിവിയും മറ്റും പരിശോധിച്ചതിൽ തിരിച്ചറിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്
എസ് സി പി ഓ ഹാഷിം
സിപി ഓ മാരായ മനോജ്, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement