ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം ഒക്ടോബര്‍ രണ്ടിന്

Advertisement

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കുരീപ്പുഴയിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഡിറ്റോറിയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുടെ വിഡിയോ സന്ദേശം ഉള്‍പ്പെടുത്തിയ ചടങ്ങില്‍ എം മുകേഷ് എംഎല്‍എ അധ്യക്ഷനാകും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് മുഖ്യാതിഥി.

പുതിയ അധ്യാപന നിര്‍മ്മിതബുദ്ധിയായ ‘ഡിജി ഗുരുവിനെ’ പരിചയപ്പെടുത്തും. എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ പ്രോഗ്രാമുകളും ബിഎ പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എംഎസ്ഡബ്ല്യു, ബിഎസ്സി മള്‍ട്ടിമീഡിയ, എംഎസ്സി മാത്തമാറ്റിക്സ് തുടങ്ങിയ പുതിയ അക്കാദമിക് കോഴ്സുകളുടെ പ്രഖ്യാപനവും നടത്തും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, വൈസ് ചാന്‍സലര്‍ വി പി ജഗതിരാജ്, ഡോ.ബി ആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഘണ്ടാ ചക്രപാണി, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement