ചവറ നിയോജകമണ്ഡലം – പ്രതിഭാസംഗമം 2025

Advertisement
ചവറ നിയോജകമണ്ഡലത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിജയികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്നതിനായി വിജയന്‍പിളള ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഭാസംഗമം-2025 ഒക്ടോബര്‍ 11 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നീണ്ടകര പരിമണം ശ്രീദുര്‍ഗ്ഗാദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. 
പ്രശസ്തകവിയും പ്രഭാഷകനും ഗുരുവായൂര്‍ ശ്രീകൃഷ്ണാകോളേജ് അദ്ധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. 
ചവറ നിയോജമണ്ഡലത്തിലെ സ്കൂളുകളില്‍നിന്നും വിവരശേഖരണം ലഭിച്ചിട്ടുളളതിനാല്‍ ഈ മണ്ഡലത്തിന്‍റെ പുറത്തുളള സ്കൂളുകളില്‍ പഠിച്ച് എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങിയ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മാത്രം മാര്‍ക്ക്ഷീറ്റിന്‍റെ പകര്‍പ്പ്, ഫോട്ടോ, ഫോണ്‍നമ്പര്‍ എന്നിവ ഒക്ടോബര്‍ 7 ന് മുമ്പായി തട്ടാശ്ശേരി എം.എല്‍എ ആഫീസില്‍ എത്തിക്കണമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
Advertisement