ചവറ.വികാസിന്റെ വീട്ടക വായന സദസ്സിൽ എം മുകുന്ദൻ എത്തി.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് വികാസിലെത്തിയ എം മുകുന്ദൻ നാലര വരെ വീട്ടക വായനക്കാരുമായി സംവദിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് അദ്ദേഹത്തോട് സംശയങ്ങൾ ചോദിക്കുകയും അദ്ദേഹം അതിനെല്ലാം വിശദമായ മറുപടി നൽകുകയും ചെയ്തു.
നീരാവിൽ നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ മികച്ച ലൈബ്രറിയേനുള്ള പ്രൊഫ.കല്ലട രാമചന്ദ്രൻ സ്മാരക അവാർഡ് ജേതാവായ സുനിത കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അനുമോദനം എം മുകുന്ദനിൽ നിന്ന് ഏറ്റു വാങ്ങി.






































