കൊല്ലത്ത് ഹൈബ്രിഡ് ഗഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

നിരോധിത ലഹരിമരുന്നായ ഹൈബ്രിഡ് ഗഞ്ചാവുമായി യുവാവ് പിടിയില്‍. കൊച്ചുകൂനംമ്പായിക്കുളം ഇടയില്‍വീട്ടില്‍ ശ്യാം(28) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധസംഘവും ഇരവിപുരം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധന യിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും 228.73 ഗ്രാം തൂക്കം വരുന്ന
ഹൈബ്രിഡ് ഇനത്തല്‍പ്പെട്ട ഗഞ്ചാവ് പിടികൂടിയത്. പ്രതി ചില്ലറ വില്‍പ്പനയ്ക്കായി കൊല്ലത്ത് എത്തിച്ച അഞ്ച് ലക്ഷത്തിലധികം വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നമാണ് പോലീസ് പിടികൂടിയത്. ഇരവിപുരം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 3 നരഹത്യശ്രമ കേസുകള്‍ നിലവിലുണ്ട്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരവിപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത നരഹത്യശ്രമകേസില്‍ ജാമ്യം നേടി ഇയാള്‍ ജയില്‍ മോചിതനായത്.

Advertisement