സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി

Advertisement
ചവറ. കാര്‍ഷികവികസനകര്‍ഷകക്ഷേമവകുപ്പിന്‍റെയും ചവറ ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ നടത്തിയ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍മേളയും ചവറബ്ലോക്ക്തല ആത്മഫില്‍ഡ് ഡേ-യുടെയും ഉത്ഘാടനം നിര്‍വ്വഹിച്ചു. 
പ്രകൃതിയുടെയും മാനവരാശിയുടെയും സുസ്ഥിരമായ നിലനില്‍പ്പിന്‍റെ അടിത്തറ ജൈവകൃഷിയിലൂടെ ബലപ്പെടുത്തുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. 
കിസാന്‍ മേളയില്‍ വിവിധ കാര്‍ഷിക യൂണിറ്റുകളുടെയും വ്യക്തികളുടെയും കാര്‍ഷികഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അഗ്രോ മെഷീനറികളുടെ സൗജന്യസര്‍വ്വീസ് ക്യാമ്പും ഉണ്ടായിരുന്നു. 
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സിപി. സുധീഷ് കുമാര്‍, സോമന്‍.എസ്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജെ.ആര്‍. സുരേഷ് കുമാര്‍, പന്മന ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പന്മന ബാലകൃഷ്ണന്‍, ചവറ ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍രാജ്, അംഗങ്ങളായ ജോയി ആന്‍റണി, സീനത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റീന രവീന്ദ്രന്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സോണല്‍ സലിം, തേവലക്കര കൃഷി ആഫീസര്‍ സജു എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement