അനധികൃതമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് വില്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്മന പഞ്ചായത്തിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവയ്‌ക്കെതിരെ വരും ദിവസങ്ങളിലും ജില്ലയില്‍ കര്‍ശന പരിശോധനയുണ്ടാകും. ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എസ് അജീഷ്, കെ ഐ അനില എന്നിവരാണ് പരിശോധന നടത്തിയത്.
































