നിയമലംഘനം നടത്തുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ താൻ വരേണ്ടിയിരുന്നില്ലെന്നും മന്ത്രി അതൃപ്തി രേഖപ്പെടുത്തി.
കൊല്ലം: കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ്റെ (കെ.എസ്.എസ്.ഐ.എ) സംസ്ഥാന കോൺഫറൻസും 65-ാമത് വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്യാനെത്തിയ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വേദിയിലും സദസ്സിലും കണ്ടതിനെ തുടർന്ന് രൂക്ഷമായി പ്രതികരിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ ഇന്ന് (2025 സെപ്റ്റംബർ 26, വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് നടന്ന പരിപാടിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
സംസ്ഥാന പ്രസിഡൻ്റ് ശ്രീ. എ. നിസാറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മന്ത്രിക്ക് നൽകിയ ബൊക്കെ പോലും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. വേദിയിലും സദസ്സിലുമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിറഞ്ഞിരുന്നത് മന്ത്രിയെ ചൊടിപ്പിച്ചു. അധികൃതരുടെ ഈ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു.
“ഇ അധികൃതർ നൽകുന്നത് എന്ത് സന്ദേശം?”
നിരോധിത പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്നത് പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പ്ലാസ്റ്റിക് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞാൽ 50,000 രൂപ വരെ പിഴ ലഭിക്കുമെന്ന കാര്യം പരിപാടിയുടെ സംഘാടകരെ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.
“പൊതുജനങ്ങൾക്ക് ഇടയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ ഇതിനൊക്കെ പുല്ലുവിലയാണ് നൽകുന്നത്,” മന്ത്രി കൂട്ടിച്ചേർത്തു. കർമ്മസേന വഴിയും. ബിവറേജ് ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള കുപ്പികൾ തിരിച്ചെടുത്തുകൊണ്ടും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും വേണ്ടി ഈ സർക്കാർ പല പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ, മുഖം തിരിച്ചു നിൽക്കുന്ന ഇത്തരം ഉദ്യോഗസ്ഥർ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
https://www.facebook.com/share/v/1BNwWNE1tQ/
































