തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. ഉദ്ഘാടനം ചെയ്തു

Advertisement
ചവറ. നിയോജകമണ്ഡലത്തിലെ ചവറ, കുളങ്ങരഭാഗം വാര്‍ഡില്‍ കൊറ്റന്‍കുളങ്ങര-വയലില്‍കടവ് റോഡ് 2016 മുതല്‍ തകര്‍ന്ന് കിടക്കുകയായിരുന്നു. 
2019-20 വര്‍ഷത്തില്‍ എന്‍. വിജയന്‍പിളള-യുടെ എംഎല്‍എ ഫണ്ടില്‍നിന്നും  രണ്ട് റീച്ചായി വയലില്‍കടവ് വരെ പുനരുദ്ധാരണജോലികള്‍ പൂര്‍ത്തിയാക്കി.  
ഊറ്റുവെളളം ഇറങ്ങുന്ന ഈ റോഡ് 2024 ആയപ്പോഴേക്കും വീണ്ടും കുഴികളായി.  എല്‍ആര്‍ആര്‍പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് കൊറ്റന്‍കുളങ്ങര-വയലില്‍കടവ് റോഡില്‍ ഗുരുമന്ദിരം വരെയും കൊറ്റന്‍കുളങ്ങര-കുരുക്കോടില്‍മുക്ക് റോഡും കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി ഉദ്ഘാടനം ചെയ്തു.  
പ്രിയപ്പെട്ട കുളങ്ങരഭാഗം നിവാസികളുടെ പരാതിക്ക് പരിഹാരമായതില്‍ സന്തോഷം.
Advertisement