ലോട്ടറി കടയില്‍ നിന്നും രണ്ടേകാല്‍ ലക്ഷം രൂപാ മോഷ്ടിച്ച് കടന്നുകളഞ്ഞ ജീവനക്കാരന്‍ പിടിയില്‍

Advertisement

കുണ്ടറ: ലോട്ടറി കടയില്‍ നിന്നും രണ്ടേകാല്‍ ലക്ഷം രൂപാ മോഷ്ടിച്ച് കടന്നുകളഞ്ഞ ജീവനക്കാരന്‍ കുണ്ടറ പോലീസ് പിടിയിലായി. കുണ്ടറ പള്ളിമുക്കിലെ നാഗലക്ഷ്മി ലോട്ടറി കടയില്‍ ജീവനക്കാരനായിരുന്ന കരുനാഗപ്പള്ളി തഴവ സ്വദേശി മുനീര്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് മുനീര്‍ കടയില്‍ നിന്നും 2.25 ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. കടയുടമ ജ്യോതിഷ് കുണ്ടറ പോലീസില്‍ പരാതി നല്കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുനീറിനെ പിടികൂടിയത്.
ജോലി ചെയ്തിരുന്ന ലോട്ടറി കടയുടെ സമീപത്തുള്ള ഒട്ടുമിക്ക കട ഉടമകളില്‍ നിന്നും മുനീര്‍ ലക്ഷങ്ങളോളം രൂപാ കടം വാങ്ങിയിട്ടുമുണ്ടെന്നാണ് പരാതി.
സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലൂടെ കുണ്ടറ പോലീസ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച പണവുമായി മുനീര്‍ കാസര്‍കോട്ടും അവിടെ നിന്നും പൂനയിലും പിന്നീട് തിരിച്ചു തിരുവനന്തപുരത്തും ഒടുവില്‍ കൊല്ലത്തും എത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും മാത്രമേ മറ്റെവിടെങ്കിലും സമാനരീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് മുനീര്‍ നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Advertisement