ഹൈവേ വികസനത്തിൽ വ്യാപാരം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും  ഉടൻ നൽകണം

Advertisement

     ഓച്ചിറ:-യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) ഓച്ചിറ യൂണിറ്റ് പൊതുയോഗവും എൻ.എച്ച്.66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ സംഗമവും ഓച്ചിറ വലിയകുളങ്ങര അൽ ഹന ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹൈവേ വികസനത്തിൽ വ്യാപാരം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉടൻ നൽകണമെന്ന് യു.എം.സി.സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്ത് കൊണ്ട് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകിയതായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.                    യു എം സി ഓച്ചിറ യൂണിറ്റ് പ്രസിഡൻറ്  എം ഇ ഷെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് എം സിദ്ദീഖ് മണ്ണാന്റെയ്യം സ്വാഗതവും, ഓച്ചിറ യൂണിറ്റ് സെക്രട്ടറി അനീസ്.ബി.പി.കൃതജ്ഞതയും പറഞ്ഞു.          യു എം സി ജില്ലാ ചീഫ് കോഡിനേറ്റർ എസ് രാജു, എൻഎച്ച് 66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നേടിയെടുക്കുന്നതിനായി നിയമ നടപടികളും, സമരപരിപാടികളും ഏകീകരിച്ച് പോകേണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. അവകാശങ്ങൾ നേടിയെടുക്കുന്നതിന് പ്രതികരിക്കുന്നതിനെക്കുറിച്ച്  ബി. ആർ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി വ്യാപാരിയുടെ ഉത്ബോധിപ്പിച്ചു. യു.എം.സി.സംസ്ഥാനപ്രവർത്തക സമിതി അംഗങ്ങളായ എസ് . ഷംസുദ്ദീൻ വെളുത്തമണൽ,  നൂജൂംകിച്ചൻ ഗാലക്സി, യു.എം.സി.ജില്ലാ സെക്രട്ടറി എം. പി .ഫൗസിയ തേവലക്കര, യു.എം.സി. കരുനാഗപ്പള്ളി താലൂക്ക് വൈസ്     പ്രസിഡൻറ് നൗഷാദ് നിതാഖാത് , ഓച്ചിറ യൂണിറ്റ് വൈസ് പ്രസിഡൻറ് ഷംസ് എന്നിവർ സംസാരിച്ചു.          ഫോട്ടോ ക്യാപ്ഷൻ:-യു എം സി ഓച്ചിറ യൂണിറ്റ് പൊതുയോഗവും, എൻ എച്ച് 66 വ്യാപാരി സംഗമവും സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്യുന്നു.

Advertisement