കൊല്ലം: ഷാര്‍ജയില്‍ ചവറ തേവലക്കര കോയിവിള സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് കേസ് 29ന് വീണ്ടും പരിഗണിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.വി രാജുവാണ് കേസ് പരിഗണിക്കുന്നത്.
അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ഫോട്ടോകളുടേയും സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടേയും ശാസ്ത്രീയ പരിശോധനാഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഫോട്ടോയെടുത്ത തീയതി സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ഫോട്ടോകളുടേയും സതീഷ് ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുടേയും ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഫോട്ടോയെടുത്ത തീയതി സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
അതുല്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുണ്ടായ മുറിവുകളാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം.
ഈ വാദം ശരിവെച്ചാണ് കോടതി, ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.
എന്നാൽ, ഫോട്ടോ എടുത്തത് ഏത് തീയതിയിലാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല.
ജൂലൈ 19നു പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരന്തര പീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന് എതിരായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
































